Zygo-Ad

കൊട്ടിയൂർ വൈശാഖ മഹോത്സവ തിരക്കിനിടെ സ്വർണ്ണ മാല കവർച്ച ചെയ്യാൻ ശ്രമം; സ്ത്രീ പിടിയിൽ

 


കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനിടയിലെ ഭക്തജനത്തിരക്കിൽ സ്വർണ്ണ മാല കവരാൻ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തത്തമംഗലം സ്വദേശിനി ജ്യോതിയെയാണ് കേളകം പോലീസ് പിടികൂടിയത്. ഉത്സവ നഗരിയിൽ ദർശനത്തിനെത്തിയ ഭക്തയുടെ മാല കവരാൻ ശ്രമിക്കുന്നതിനിടയിൽ ഇവരെ കൈയോടെ പിടികൂടുകയായിരുന്നു.

തിരക്കിൽപ്പെട്ട് നീങ്ങുകയായിരുന്ന ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ഭക്തരും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ചേർന്ന് ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് കേളകം പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പിടിയിലായ ജ്യോതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഉത്സവക്കാലത്തെ തിരക്ക് മുതലെടുത്ത് വലിയ രീതിയിലുള്ള മോഷണ പരമ്പരകൾ തടയാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ