മട്ടന്നൂർ : സ്വാകാര്യ ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റാതെ പോവുന്ന ധിക്കാര നിലപാടിനെതിരെ അടിയന്തിര പോലീസ് ഇടപെടൽ ആവശ്യപ്പെട്ട് കെ.എസ്.യു മട്ടന്നൂർ പോലീസിൽ പരാതി നൽകി. രാവിലെ വിദ്യാർത്ഥികളെ സ്റ്റോപ്പുകളിൽ നിന്നും കയറ്റാതെ പോവുന്നത് കൊണ്ട് സ്കൂളുകളിൽ സമയത്തിനെത്താനാവാത്ത സംഭവങ്ങൾ ഉൾപ്പെടെ അറിയിച്ച് നിരവധി രക്ഷിതാക്കൾ ബന്ധപ്പെടുകയാണെന്നും, ഈ സ്ഥിതി തുടർന്നാൽ സ്വകാര്യ ബസ്സുകളെ നിലക്ക് നിർത്താൻ കെ.എസ്.യു നിർബന്ധിതമാവേണ്ടി വരുമെന്നും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറ മട്ടന്നൂർ എസ്.ഐ ഫൈറോസ് മുഹമ്മദിന് നൽകിയ പരാതിയിൽ സ്കൂളുകൾക്ക് മുന്നിൽ രാവിലെയും വൈകുന്നേരവും പോലീസിനെ നിർത്തണമെന്നുൾപ്പെടെയുള്ള നിർദ്ദേശങ്ങളാണുള്ളത്. വൈശാഖ് രമേശ്, ശ്രീശിവ് എം തുടങ്ങിയവർ നേതൃത്വം നൽകി.
