Zygo-Ad

കൂത്തുപറമ്പ് നരവൂർ തൈക്കണ്ടി മടപ്പുരയിലെ കവർച്ച പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

 


കൂത്തുപറമ്പ് നരവൂർ തൈക്കണ്ടി മടപ്പുരയിൽ നടന്ന കവർച്ചാ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. ആമ്പിലാട് ചോരക്കുളത്തെ പി കെ ഷഫ്‌നാസ് ആണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്.

മടപ്പുരയിൽ കവർച്ച നടന്ന വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ കൃത്യമായ പരിശോധനകൾക്കും നീക്കങ്ങൾക്കും ഒടുവിലാണ് പ്രതിയെ പോലീസ് സംഘം വലയിലാക്കിയത്. ഇയാളെ നിലവിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

 

വളരെ പുതിയ വളരെ പഴയ