Zygo-Ad

തിരുവഞ്ചിറയിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധത്തെ തുടർന്ന് മാറ്റി


തിരുവഞ്ചിറയിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രതിഷേധത്തെ തുടർന്ന് മാറ്റി ​കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് തിരുവഞ്ചിറയിൽ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നീക്കം ചെയ്തു. അക്കരെ കൊട്ടിയൂരിലെ തിരുവഞ്ചിറയിൽ ദർശനത്തിനെത്തുന്ന ഭക്തജനങ്ങളെ നിയന്ത്രിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായാണ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ​എന്നാൽ ബാരിക്കേഡ് സ്ഥാപിച്ചതോടെ ദർശനത്തിന് വലിയ രീതിയിലുള്ള തടസ്സങ്ങൾ നേരിട്ടതായി ഭക്തർ പരാതിപ്പെട്ടു. ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമാവുകയായിരുന്നു. തുടർന്ന് ഭക്തരുടെ ഭാഗത്തുനിന്നും ഉണ്ടായ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് ബാരിക്കേഡ് പൂർണ്ണമായും നീക്കം ചെയ്യാൻ അധികൃതർ തയ്യാറായത്. ​

                    

വളരെ പുതിയ വളരെ പഴയ