Zygo-Ad

മലയോര മേഖലയിൽ മഴ തുടരുന്നു: പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു


 ഇരിട്ടി: കണ്ണൂരിൽ മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാത്രിയിൽ തുടങ്ങിയ മഴ ഇപ്പോഴും നേരിയ തോതിൽ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. 

കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലർട്ട് ആണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്നലെ തന്നെ (9/6/2026) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

 കണ്ണൂർ ജില്ലയിൽ മറ്റേടങ്ങളിൽ മഴ കുറവാണെങ്കിലും മലയോര മേഖലയിൽ ശക്തമായി മഴ തുടരുകയാണ്. അതിന്റെ ഭാഗമായി ജാഗ്രത നിർദ്ദേശമുണ്ട്.

 ജലവിതാനം ക്രമീകരിക്കുന്നതിന് ഭാഗമായി പഴശ്ശി ഡാമിന്റെ 5 ഷട്ടറുകൾ ഭാഗികമായി 50 സെന്റിമീറ്ററും 15 സെന്റിമീറ്ററും തുറന്നു. പഴശ്ശി ഡാമിന്റെ ജലവിതാനം ക്രമീകരിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ