കൂത്തുപറമ്പ് പൂക്കോട് കുന്നപ്പാടി ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. കൂത്തുപറമ്പ് പഴയനിരത്ത് വി പി ഹൗസിൽ ജൻഫിഷാനാണ് മരിച്ചത്.
അപകടത്തിൽ ജൻഫിഷാനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
