മട്ടന്നൂർ: ഇരിട്ടി മട്ടന്നൂർ റൂട്ടിലെ കളറോഡിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ഒ.സി. ബിന്ദുവിന്റെ മകൻ മരിച്ചു.
മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെയും ഒ.സി. ബിന്ദുവിന്റെയും മകൻ സി. സായന്ത് രാജ് (25) ആണ് മരിച്ചത്. സായന്ത് ഏക മകനാണ്.
കാറിലുണ്ടായിരുന്ന യാത്രക്കാരായ അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ കണ്ണൂർ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു അപകടം നടന്നത്. ഇരിട്ടി ഭാഗത്ത് നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന കാർ സായന്ത് രാജ് ആണ് ഓടിച്ചിരുന്നത്. അപകട വിവരമറിഞ്ഞ് മട്ടന്നൂർ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
അമിത വേഗതയും മഴയും ഡ്രൈവര്‍ ഉറങ്ങി പോയതും ഇതിലേതുമാകാം അപകട കാരണമായെന്നാണ് മട്ടന്നൂര്‍ പൊലിസിന്റെ പ്രാഥമിക നിഗമനം.
