Zygo-Ad

കതിരൂർ വേറ്റുമ്മലിലെ കൊലപാതകക്കേസ്; 25 വർഷത്തിന് ശേഷം പ്രതി പയ്യന്നൂരിൽ പിടിയിൽ

 


കതിരൂർ: കതിരൂർ വേറ്റുമ്മൽ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിലായി. കതിരൂർ സ്വദേശി സി. എച്ച്. അഷ്റഫിനെയാണ് പൊലീസ്‌ അറസ്റ്റ് ചെയ്തത്.

വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പയ്യന്നൂരിൽ വെച്ചാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ വ്യാജ വിലാസത്തിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.

 

വളരെ പുതിയ വളരെ പഴയ