Zygo-Ad

ചിറ്റാരിപറമ്പ് മൊടോളിയിൽ നിന്ന് അഞ്ച് വടിവാളുകൾ കണ്ടെടുത്തു; കണ്ണവം പോലീസ് അന്വേഷണം ആരംഭിച്ചു.

കണ്ണൂർ: ചിറ്റാരിപറമ്പ് പൂവ്വത്തിൻകീഴിലെ മൊടോളിയിൽ നിന്ന് ഉപയോഗശൂന്യമല്ലാത്ത അഞ്ച് വടിവാളുകൾ കണ്ടെടുത്തു. വയലിലെ നീർച്ചാലിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു വാളുകൾ.

തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് നീർച്ചാലിൽ സംശയകരമായ സാഹചര്യത്തിൽ വാളുകൾ കണ്ടത്. തുടർന്ന് വിവരം ഉടൻ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കണ്ണവം പോലീസ് അഞ്ച് വടിവാളുകളും കസ്റ്റഡിയിലെടുത്തു. മേഖലയിൽ ആരെങ്കിലും അക്രമ സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ആയുധങ്ങൾ ഒളിപ്പിച്ചതാണോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ