Zygo-Ad

കൂത്തുപറമ്പിൽ എക്സൈസ് മിന്നൽ പരിശോധന: 400 ലിറ്റർ ചാരായ വാഷ് പിടിച്ചെടുത്തു.

കൂത്തുപറമ്പ്: വ്യാജമദ്യ നിർമ്മാണത്തിനെതിരെയുള്ള പ്രത്യേക പരിശോധനയായ 'ഓപ്പറേഷൻ തണ്ടർ'ന്റെ ഭാഗമായി കൂത്തുപറമ്പ് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 400 ലിറ്റർ വാഷ് പിടികൂടി. ചാരായം നിർമ്മിക്കുന്നതിനായി പാകപ്പെടുത്തി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്.

മേഖലയിലെ വിജനമായ സ്ഥലങ്ങളിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് വ്യാജമദ്യ ശേഖരം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് നിർമ്മാണ സാമഗ്രികളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ഊർജ്ജിതമാക്കിയതായും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ