Zygo-Ad

കീഴൂർക്കുന്നിൽ ബസും കാറും കൂട്ടിമുട്ടി: പയ്യാവൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്ക്


ഇരിട്ടി: കീഴൂർക്കുന്നിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പയ്യാവൂർ സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ബസിന്റെ അരികു ഭാഗത്താണ് കാർ ഇടിച്ചത്. ഇടിച്ചതിന്റെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽപ്പെട്ട കാറിന്റെ പിറകുവശത്ത് മറ്റൊരു കാറും വന്നിടിച്ചിരുന്നു. എങ്കിലും കാറിലുണ്ടായിരുന്നവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

വളരെ പുതിയ വളരെ പഴയ