Zygo-Ad

മട്ടന്നൂരിൽ വ്യാജ ചാരായവുമായി ഒരാൾ പിടിയിൽ


മട്ടന്നൂരിൽ അഞ്ച് ലിറ്റർ വ്യാജചാരായവുമായി ചാവശ്ശേരിപ്പറമ്പ് സ്വദേശി എ.സി. നാരായണൻ പിടിയിലായി. ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായാണ് ഇയാൾ പിടിയിലാകുന്നത്.

 ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീനും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് വ്യാജമദ്യ വില്പനയും നിർമാണവും തടയുന്നതിനായി എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ