കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഗണിത ശാസ്ത്ര വിഷയം പഠിപ്പിക്കുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം സംഘടിപ്പിക്കും.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ് (ഉണ്ടെങ്കിൽ), പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 24 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.
