പാട്യം: പാട്യം ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വോളിബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം വി.കെ. സനോജ് എം.എൽ.എ നിർവ്വഹിച്ചു.
ചടങ്ങിൽ സംഘാടക സമിതി ഭാരവാഹി കെ.പി. പ്രമോദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മേഖലയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ വരും ദിവസങ്ങളിൽ ആവേശകരമായ പോരാട്ടങ്ങൾ നടക്കും. കായിക മേഖലയിലെ പ്രമുഖരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
