Zygo-Ad

പാലാപ്പറമ്പിൽ ബയോമൈനിങ് ആദ്യഘട്ട ബാക്ക് ഫില്ലിങ് ആരംഭിച്ചു: ഭൂമി വീണ്ടെടുക്കൽ ദ്രുതഗതിയിൽ

 


കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭയിലെ പാലാപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിൽ പാരമ്പര്യ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള ബയോമൈനിങ് പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട ബാക്ക് ഫില്ലിങ് ആരംഭിച്ചു. ബയോമൈനിങ് പൂർത്തിയായ 40 ശതമാനം പ്രദേശത്താണ് നിലവിൽ ഭൂമി നിരപ്പാക്കൽ പുരോഗമിക്കുന്നത്. ശേഷിക്കുന്ന സ്ഥലത്തെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ നടന്നു വരുന്നു.

മൊത്തം 22,473.95 ക്യുബിക് മീറ്റർ മാലിന്യമാണ് ബയോമൈനിങ്ങിലൂടെ നീക്കം ചെയ്യുന്നത്. ഇതിൽ 9,308 ക്യുബിക് മീറ്റർ മാലിന്യം ഇതിനകം സംസ്കരിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക്കും ചില്ലുകളുമാണ് മാലിന്യത്തിൽ ഭൂരിഭാഗവും. ശേഖരിച്ചതിൽ ജ്വലനശേഷിയുള്ള 2.32 ടൺ ആർഡിഎഫ് മാലിന്യങ്ങൾ ഒമ്പത് ലോഡുകളിലായി സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു.

ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി) നേതൃത്വത്തിലാണ് 3.33 കോടി രൂപ ചെലവിലുള്ള ഈ പദ്ധതി നടപ്പിലാക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്‌പുർ ആസ്ഥാനമായ എസ്എംഎസ് കമ്പനിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ബയോമൈനിങ് പൂർത്തിയാകുന്നതോടെ വീണ്ടെടുക്കുന്ന 98 സെന്റ് ഭൂമി വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് നഗരസഭയുടെ തീരുമാനം.

 

വളരെ പുതിയ വളരെ പഴയ