Zygo-Ad

വ്യാജ സ്വർണ്ണം പണയം വെച്ച് ലക്ഷങ്ങൾ തട്ടി: യുവാവിനെതിരെ പോലീസ് കേസ്


ആലക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വ്യാജ സ്വർണ്ണാഭരണങ്ങൾ പണയപ്പെടുത്തി ലക്ഷങ്ങൾ കൈക്കലാക്കിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ഉളിക്കൽ മണിക്കടവിലെ ഇ.ജെ നിതിൻ (30) നെതിരെയാണ് കേസ്.

2026 ജനുവരി മാസത്തിലെ ഒരു ദിവസം ആലക്കോട് ടൗണിലെ അതുല്യ ഫിനാൻസിലാണ് പ്രതി തട്ടിപ്പ് നടത്തിയത്. രണ്ട് വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 1,70,000 രൂപയും ഫെബ്രുവരി, മെയ് മാസങ്ങളിലായി 8 വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 6,75,000 രൂപയും പ്രതി കൈക്കലാക്കി. മെയ് മാസത്തിലെ രണ്ട് ദിവസങ്ങളിലായി കാർത്തികപുരത്തുള്ള അതുല്യ ഫിനാൻസിൽ നാല് വ്യാജ സ്വർണ്ണ വളകൾ പണയപ്പെടുത്തി 3,25,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.

പണയം വെച്ചത് വ്യാജ സ്വർണ്ണമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിലെ മാനേജർ മട്ടന്നൂരിലെ അനു ശ്രുതി സി. ബാലൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

 

വളരെ പുതിയ വളരെ പഴയ