കൂത്തുപറമ്പ്: ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ കൂത്തുപറമ്പ്-മൂര്യാട്-ചെറുവാഞ്ചേരി റോഡിൽ ഇന്നും നാളെയും (വ്യാഴം, വെള്ളി) ഗതാഗതം പൂർണ്ണമായി നിരോധിച്ചു.
റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ടാറിങ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ വഴി കടന്നുപോകേണ്ട വാഹനങ്ങൾ മറ്റ് ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സഹകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
