Zygo-Ad

രണ്ടാമത് കോട്ടയം കഥകളിത്തട്ട് പുരസ്കാരം കലാനിലയം വാസുദേവന്

 


കൂത്തുപറമ്പ്: കൂത്തുപറമ്പ് മലയാള കലാനിലയം ഏർപ്പെടുത്തിയ രണ്ടാമത് കോട്ടയം കഥകളിത്തട്ട് പുരസ്കാരത്തിന് പ്രമുഖ കഥകളി കലാകാരൻ കലാനിലയം വാസുദേവൻ അർഹനായി. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

സെപ്റ്റംബർ 20-ന് കൂത്തുപറമ്പ് സംഗീത സഭയിൽ വെച്ച് നടക്കുന്ന കളിയുത്സവ ചടങ്ങിൽ പുരസ്കാരം അദ്ദേഹത്തിന് സമർപ്പിക്കും. പുരസ്കാര വിവരം അറിയിച്ചുകൊണ്ട് സംഘാടകർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കലാമണ്ഡലം മഹേന്ദ്രൻ, വിനോദ് നരോത്ത്, പി. കുമാരൻ, കെ. ഗീത എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ