Zygo-Ad

കണ്ണവം വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് സെപ്റ്റംബർ 5 മുതൽ 9 വരെ


കണ്ണവം: വെളുമ്പത്ത് മഖാം ശരീഫ് ഉറൂസ് നേർച്ച സെപ്റ്റംബർ 5 മുതൽ 9 വരെയുള്ള തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സെപ്റ്റംബർ 5-ന് രാവിലെ 9 മണിക്ക് സയ്യിദ് സഫ്‌വാൻ തങ്ങൾ ഏഴിമല പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സുഫൈൽ തങ്ങൾ അസ്സഖാഫ് മടക്കര ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസങ്ങളിലായി വിവിധ മതകീയ-സാംസ്കാരിക പരിപാടികൾ ഉറൂസിന്റെ ഭാഗമായി നടക്കും.

വാർത്താ സമ്മേളനത്തിൽ എ.ടി. അലി ഹാജി, എസ്.എം.കെ. അഷ്റഫ്, അഷ്റഫ് ഹാജി കൂടെൽ, ടി.എസ്. സിറാജ് ഹാജി, മിഷാൽ എടയാർ, ഷഫാസ് എന്നിവർ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ