കണ്ണവം: കണ്ണവം കള്ള് ഷാപ്പ് മുതൽ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ് വരെയുള്ള റോഡരികിലെ കാടുകളും കാഴ്ച മറച്ചിരുന്ന സൂചനാ ബോർഡുകളും വൃത്തിയാക്കി. കൂത്തുപറമ്പ് ഫയർ സ്റ്റേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.
റോഡരികിൽ കാട് വളർന്ന് സൂചനാ ബോർഡുകൾ മറഞ്ഞത് വാഹന ഡ്രൈവർമാർക്കും വഴിയാത്രക്കാർക്കും വലിയ അപകടഭീഷണി ഉയർത്തിയിരുന്നു. ഇതേത്തുടർന്നാണ് സിവിൽ ഡിഫൻസ് പ്രവർത്തകർ സ്വമേധയാ മുന്നോട്ടുവന്ന് പാതയോരവും ബോർഡുകളും ശുചീകരിച്ചത്.
