കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ തെരൂർ ജനകീയ ആരോഗ്യ കേന്ദ്രത്തിനായി നിർമ്മിച്ച പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു. 39 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചത്. വി കെ സനോജ് എംഎൽഎ നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സജീവൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി സരള മുഖ്യാതിഥിയായിരുന്നു. ജിഷ കിഴക്കയിൽ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വിവേക് കുമാർ, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ അബൂബക്കർ, ഡെപ്യൂട്ടി ഡിഎംഓ ഡോക്ടർ സി പി ബിനോയ് എന്നിവരും ജനപ്രതിനിധികളായ പി റോജി, പി വി വനജാക്ഷി, പി ഡി മനീഷ, കെ കെ പ്രഭാകരൻ, ടി രുദീഷ്, വി ജസ്ന, കെ അനിത, കെ പ്രശാന്തൻ, പി ബാബു, കെ പി സുജാത, പഞ്ചായത്ത് സെക്രട്ടറി എസ് അജി, ഡോക്ടർ എം രാജേഷ്, കെ വി മിനി, എം രതീഷ്, വി ആർ ഭാസ്കരൻ, എം ശ്രീജിത്, ഡോക്ടർ വി ജസ്ന തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
