Zygo-Ad

പെരളശ്ശേരി ബാവോട് ഈസ്റ്റിലും മട്ടന്നൂർ ഉരുവച്ചാലിലും ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നു; വോട്ടെണ്ണൽ നാളെ


ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പെരളശ്ശേരി പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് ഈസ്റ്റിലും മട്ടന്നൂർ നഗരസഭയിലെ പതിനാലാം വാർഡായ ഉരുവച്ചാലിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബാവോട് ഈസ്റ്റ് യുപി സ്കൂളിലും പഴശ്ശി ഗവ. എൽപി സ്കൂളിലും സജ്ജമാക്കിയ ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറ് മണി വരെ തുടരും.

മുൻ കൗൺസിലർ കെ കെ അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് മട്ടന്നൂർ ഉരുവച്ചാൽ വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1234 വോട്ടർമാരുള്ള ഇവിടെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി കെ കെ സുരേഷ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി ലത്തീഫ് പഴശിയും എൻഡിഎ സ്ഥാനാർത്ഥിയായി കെ മോഹനനുമാണ് മത്സരരംഗത്തുള്ളത്.

യാതൊരുവിധ അനിഷ്ട സംഭവങ്ങളോ സാങ്കേതിക തടസ്സങ്ങളോ ഇല്ലാതെ സമാധാനപരമായാണ് പോളിംഗ് പുരോഗമിക്കുന്നത്. വൈകുന്നേരം ആറ് മണിക്ക് വോട്ടെടുപ്പ് പൂർത്തിയായ ശേഷം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. മട്ടന്നൂർ നഗരസഭാ ഓഫീസിലാണ് ഉരുവച്ചാൽ വാർഡിലെ വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ അന്തിമ ഫലം വ്യക്തമാകുമെന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.


വളരെ പുതിയ വളരെ പഴയ