Zygo-Ad

മട്ടന്നൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് നേരെ ബിജെപി കരിങ്കൊടി പ്രതിഷേധം

 

​


മട്ടന്നൂർ : മുഖ്യമന്ത്രി വി ഡി സതീശന് നേരെ മട്ടന്നൂർ ഇളമ്പാറയിൽ ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മട്ടന്നൂർ വിമാനത്താവളത്തിലെ പരിപാടി കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു എളക്കുഴി, ജില്ലാ സെക്രട്ടറി റീന മനോഹരൻ, ഇരിട്ടി മണ്ഡലം ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

​മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും ആരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് സ്ഥലത്തുനിന്നും നീക്കി. തുടർന്നാണ് മുഖ്യമന്ത്രി യാത്ര തുടർന്നത്. സമരം ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.




വളരെ പുതിയ വളരെ പഴയ