കൊട്ടിയൂർ: കൊട്ടിയൂർ ക്ഷേത്രത്തിൽ നടന്ന ആചാരലംഘനങ്ങൾക്കെതിരെ ശ്രീ കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഒക്ടോബർ 3 ശനിയാഴ്ച ഇക്കരെ കൊട്ടിയൂരിലാണ് പ്രതിഷേധ പരിപാടി നടക്കുക.
പരിപാടിയുടെ മുന്നോടിയായി കൂത്തുപറമ്പിൽ ചേർന്ന നെയ്യമൃത് ഭക്തസംഘം പ്രവർത്തക സമിതി, മഠം കാരണവർ സംയുക്ത യോഗത്തിൽ ഭക്തസംഘം വൈസ് പ്രസിഡന്റ് സി. വി. ദാമോദരൻ നായർ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണത്തിനും ആചാരനുഷ്ഠാനങ്ങൾ തനിമയോടെ നിലനിർത്തുന്നതിനും വേണ്ടിയുള്ള തുടർനടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
ആചാര സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ നിരവധിയായ പെരുമാൾ ഭക്തരും സമുദായ പ്രതിനിധികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
