Zygo-Ad

കൂത്തുപറമ്പ് എജ്യൂക്കേഷണൽ സൊസൈറ്റി തിരഞ്ഞെടുപ്പ്: നിലവിലെ ഭരണസമിതിക്ക് സമ്പൂർണ്ണ വിജയം


കൂത്തുപറമ്പ്: കൂത്തുപറമ്പ് എജ്യൂക്കേഷണൽ സൊസൈറ്റി ഭരണസമിതി തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണസമിതി വൻ വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തി. ആകെ സ്ഥാനങ്ങളായ 21 ഡയറക്ടർ സ്ഥാനങ്ങളിലും നിലവിലെ ഭരണസമിതി സ്ഥാനാർത്ഥികൾ സമ്പൂർണ്ണ വിജയം നേടി.

തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആദ്യ യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. രജിനേഷ് കക്കോത്ത് (പ്രസിഡന്റ്), പി.കെ. സതീശൻ (മാനേജർ കം സെക്രട്ടറി), എ.പി. മനോജ് കുമാർ (ട്രഷറർ), കെ.വി. ജയരാജ് (വൈസ് പ്രസിഡന്റ്) എന്നിവരാണ് പുതിയ ഭരണസമിതി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടത്.

ഉത്സവാന്തരീക്ഷത്തിൽ നടന്ന പോളിങ്ങിൽ വലിയ വോട്ടർ പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരുന്നത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങളുടെ വികസനത്തിനും നൽകിയ പിന്തുണയ്ക്കുള്ള അംഗീകാരമാണ് ഈ വിജയമെന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ