മട്ടന്നൂർ: പ്രമുഖ സിപിഐഎം നേതാവ് പരിയാരത്തെ കാരായി ശ്രീധരൻ നിര്യാതനായി. സിപിഐഎം മട്ടന്നൂർ മുൻ ലോക്കൽ സെക്രട്ടറിയും മുൻ ഏരിയ കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ നേതാവെന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.
പ്രഭാ ശ്രീധരനാണ് ഭാര്യ. രഞ്ജിത്ത് ശ്രീധരൻ, ചിഞ്ചു ശ്രീധരൻ, യതിൻരാജ്, ഐഷ ശ്രീധരൻ എന്നിവർ മക്കളാണ്. സംസ്കാരം ബുധനാഴ്ച വൈകുന്നേരം നടക്കും.
