Zygo-Ad

മട്ടന്നൂർ നഗരസഭയുടെ വിദ്യാരംഭം ഒക്ടോബർ 21-ന്; രജിസ്ട്രേഷൻ ആരംഭിച്ചു


മട്ടന്നൂർ: മട്ടന്നൂർ നഗരസഭയും നഗരസഭാ ലൈബ്രറിയും ചേർന്ന് സംഘടിപ്പിക്കുന്ന വിജയദശമി വിദ്യാരംഭ ചടങ്ങ് ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9 മണിക്ക് മട്ടന്നൂർ ഗവ. യു.പി. സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ കുരുന്നുകൾക്ക് അക്ഷരമധുരം പകർന്നു നൽകും.

വിദ്യാരംഭ ചടങ്ങിലേക്കുള്ള രജിസ്ട്രേഷൻ സൗകര്യം നഗരസഭയിലെ എല്ലാ അങ്കണവാടികളിലും നഗരസഭാ ലൈബ്രറിയിലും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9400605802, 9495755599 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ