കൂത്തുപറമ്പ്: മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ തുറന്ന സ്ഥലത്ത് കൃത്യതാ കൃഷി (Precision Farming) വഴി നടപ്പിലാക്കുന്ന റെഡ് ലേഡി പപ്പായ കൃഷിക്ക് തുടക്കമായി. പദ്ധതിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സന്ധ്യാലക്ഷ്മി നിർവഹിച്ചു.
വിപണിയിൽ ഏറേ പ്രിയമുള്ള റെഡ് ലേഡി ഇനം പപ്പായ കൃത്യതാ കൃഷി രീതിയിലൂടെ ഉൽപ്പാദിപ്പിച്ച് കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചടങ്ങിൽ കൃഷി ഓഫീസർ, ജനപ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
