കൂത്തുപറമ്പ്: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ.) കൂത്തുപറമ്പ് ഉപജില്ലാ കമ്മിറ്റിയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മഹേഷ് നിർവഹിച്ചു.
കൂത്തുപറമ്പ് നഗരസഭാ മാർക്കറ്റ് കോംപ്ലക്സിലാണ് പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ചടങ്ങിൽ സംഘടനയുടെ വിവിധ തലങ്ങളിലെ അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു.
