ചാലോട്: ചാലോട് കൊളോളം കടുക്കപ്പാടിയിൽ അസം സ്വദേശികൾ താമസിക്കുന്ന വാടക വീട്ടിൽനിന്ന് 10.8 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് സഫിക്കൽ ഇസ്ലാം, നൂർആലം ബാഗ്, ഹമിനുൽ ഹഖ് എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
