മട്ടന്നൂർ: റാസൽ ഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഉരുവച്ചാൽ ഹേമന്തത്തിൽ പുതിയ കാവിൽ ഹേമന്തിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
രാവിലെ ഒമ്പത് മണിക്ക് ഉരുവച്ചാലിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം 10.30-ന് പൊറോറ നിദ്രാലയത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.