Skip to content
Menu
കണ്ണൂർ ചെറുകുന്നിൽ പട്ടാപ്പകൽ വീട്ടമ്മയുടെ താലിമാല കവർന്നു; പ്രതികൾ പിടിയിൽ

കണ്ണൂർ: ചെറുകുന്ന് താവം ദാലിൽ താഴത്തി ടത്ത് ക്ഷേത്രത്തിന് റോഡിൽ വച്ച് ബൈക്കിൽ എത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ താലിമാല കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചെറുകുന്ന് കെ.കണ്ണപുരത്തെ കെ. അബ്ദുൾ റഹ്മാൻ (32) ഇരിണാവ് യോഗശാലയിലെ വാസിൽ (31) എന്നിവരെയാണ് കണ്ണപുരം സി.ഐ. കെ. സുഷീർ സംഘവും അറസ്റ്റ് ചെയ്തത്. ചെറുകുന്ന് താവത്തെ സുമതി വേണുഗോപാലന്‍റെ രണ്ടു പവൻ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.

വീ​ടി​നു സ​മീ​പ​ത്തെ റോ​ഡ് അ​രി​കി​ൽ വ​ച്ച് വ​ഴി ചോ​ദി​ച്ച് എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് മാ​ല ക​വ​ർ​ന്ന​ത്. ബൈ​ക്കി​ന്‍റെ പി​റ​കു​വ​ശ​ത്ത് ഇ​രു​ന്ന ആ​ളാ​ണ് സ​ത്രീ​യു​ടെ ക​ഴു​ത്തി​ൽ നി​ന്ന് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. സു​മ​തി ബ​ഹ​ളം വ​ച്ച​തി​ന് തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ ഉ​ട​ൻ ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ണ്ണ​പു​രം പോ​ലീ​സ് ഇ​തി​ന് സ​മീ​പ​മു​ള്ള സി​സി​ടി​വി കാ​മ​റ പ​രി​ശോ​ധി​ച്ച​തി​ൽ ഇ​തു​വ​ഴി പോ​യ വാ​ഹ​നം തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

തുടർന്ന് നടത്തിയ പരിശേനയിൽ താവത്തെ സഹാറാ മോട്ടേഴ്സിന് സമീപം നിർത്തിയിട്ട നിലയിൽ ബൈക്ക് കണ്ടെത്തുകയായിരുന്നു. വൈകുന്നേരം വാഹനം എടുക്കാൻ എത്തിയവരെ നാട്ടുകാരും കണ്ണപുരം പോലിസും ചേർന്ന് കിഴ്പെടുത്തുകയായിരിന്നു. ഇതിനിടയിൽ പ്രതികൾ മാല കണ്ണൂരിലെ ജ്വല്ലറിയിൽ വിറ്റിരുന്നു.

കൂത്തുപറമ്പ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..

ഏറ്റവും പുതിയ ടെക്നോളജി/കൌതുക വാർത്തകൾ അറിയാൻ ടെക്.ഓപ്പണ്‍മലയാളം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം