ചെറുവാഞ്ചേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി യൂണിറ്റ് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. പുതിയ ഭാരവാഹികളായി ടി.ദാമോദരൻ (പ്രസിഡന്റ്) സി.എച്ച്. രമേശ് ബാബു (ജനറൽ സെക്രട്ടറി) സി.ശ്രീധരൻ (ഖജാൻജി) പി.വത്സൻ, വി.പി.ജയകുമാർ (വൈസ് പ്രസിഡന്റുമാർ) കെ.എം.ശശീന്ദ്രൻ, പി.സുരേഷ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ കെ.രാഘവൻ അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി കെ.ബാഷിത്ത്, മേഖലാ പ്രസിഡന്റ് സി.കെ.രാജൻ എന്നിവർ സംസാരിച്ചു.