Zygo-Ad

കണ്ണവം-തൃക്കടാരിപ്പൊയിൽ റൂട്ടിൽ ബസുകൾ ട്രിപ്പ് മുടക്കുന്നു

പത്തോളം ബസുകൾ സർവീസ് നടത്തുന്ന കണ്ണവം – തൃക്കടാരിപ്പൊയിൽ റൂട്ടിൽ രാവിലെയും വൈകുന്നേരവും ബസുകൾ ട്രിപ്പ് മുടക്കുന്നതായി നാട്ടുകാരുടെ പരാതി. ആർ. ടി. ഒ., പോലീസ് അധികൃതർക്ക് പരാതി നൽകി. തൊടീക്കളം പി. എച്ച്. സി. യിൽ വരുന്ന രോഗികൾക്കും തൊടീക്കളം ശിവക്ഷേത്രത്തിൽ വരുന്നവർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും ബസുകൾ ട്രിപ്പ് മുടക്കുന്നത് കൊണ്ട് യാത്രക്ലേശമുണ്ടാക്കുകയാണ്. നിലവിൽ വൈകീട്ട് അഞ്ച് മണി കഴിഞ്ഞാൽ കൂത്തുപറമ്പ് ഭാഗത്തേക്ക് ബസുകൾ സർവീസ് നടത്താത്ത സ്ഥിതിയാണ്. രാവിലെ തൃക്കടാരിപ്പൊയിൽ ഭാഗത്തേക്കുള്ള ആദ്യ ട്രിപ്പും കൂത്തുപറമ്പിലേക്കുള്ള അവസാന ട്രിപ്പും രാത്രി തൃക്കടാരിപ്പൊയിൽ ഭാഗത്തേക്കുള്ള അവസാന ബസും ട്രിപ്പ് മുടക്കുന്നതുംകാരണം വലിയ യാത്രക്ലേശമാണ്. നിരവധി തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ട്രിപ്പ് തുടരാതെ നിൽക്കുന്നത് കൊണ്ടാണ് നാട്ടുകാർ പരാതി നൽകിയത്.

വളരെ പുതിയ വളരെ പഴയ