ചെറുവാഞ്ചേരി : വാഹനങ്ങളുടെ വർദ്ധനവു കാരണം ചെറുവാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു പൊതുവെ വീതികുറഞ്ഞ ടൗണിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്നത് മിക്ക ദിവസങ്ങളിലും റോഡിൽ തടസ്സം സൃഷ്ടിക്കുന്നു.
കൊട്ടിയൂർ ഉത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ഭാഗത്തുനിന്നുള്ള ദീർഘദൂര യാത്രക്കാർ ആശ്രയിക്കുന്ന എളുപ്പ മാർഗം ആണ് ഇത്. റോഡിൻെറ ഇരുവശങ്ങളിലും നിർത്തിയിടുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ അടിയന്തരമായിപോലീസ് പോലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
#tag:
Kuthuparamba