നഗരസഭാ തല വാതിൽപ്പടി സേവനങ്ങളുടെ ഉദ്ഘാടനം പൂക്കോട് ചന്ദ്രശേഖരൻ തെരുവിൽ നടന്നു. ബിഎസ്എൻഎൽ ടവറിന് സമീപത്തെ പത്മാവതിയുടെ വീട്ടിൽ വച്ച് നഗരസഭാ വൈസ് ചെയർമാൻ വി. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ ടി. ഗിരിജ അധ്യക്ഷത വഹിച്ചു. നോഡൽ ഓഫീസർ എച്ച് ഐ വി പി ബാബു, ജെഎച്ച് ഐ എം. അനീഷ്, കൗൺസിലർ ആർ. ഹേമലത തുടങ്ങിയവർ സംസാരിച്ചു. വളണ്ടിയർമാരായ നീതു, ദിവ്യ എന്നിവരാണ് വാതിൽപ്പടി സേവനങ്ങൾ വീടുകളിലെത്തിക്കുക.