Zygo-Ad

വായ്പ എങ്ങിനെ കൊടുക്കാം എന്നല്ല എങ്ങിനെ കൊടുക്കാതിരിക്കാം എന്നാണ് ദേശസാത്കൃത ബാങ്കുകൾ ശ്രമിക്കുന്നതെന്ന് കെ.മുരളീധരൻ എം.പി ; ചെണ്ടയാട് വനിതാ സഹകരണ സംഘം ചീരാറ്റ ബ്രാഞ്ച് പ്രവർത്തനമാരംഭിച്ചു

വിദ്യാഭ്യാസ വായ്പ നൽകാത്തതാണ് ഏറ്റവും പ്രശ്നം. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കുട്ടികളെ തിരിച്ചയക്കുകയാണ്. സഹകരണ രംഗത്തെ ബാങ്കുകളിലും, സംഘങ്ങളിലുമാണ് പൊതുജനങ്ങൾക്ക് ഇപ്പോൾ പ്രതീക്ഷയെന്നും കെ. മുരളീധരൻ പറഞ്ഞു.

മുറ്റത്തെ മുല്ല വായ്പാ വിതരണ ഉദ്ഘാടനം
പാട്യം ഗ്രാമ പഞ്ചായത്ത് അംഗം കെ കെ സമീർ നിർവഹിച്ചു.

കണ്ണൂർ ജോയിൻറ് രജിസ്റ്റർ വി. രാമകൃഷ്ണൻ ആദ്യ നിക്ഷേപം സ്വീകരിച്ചു. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി പ്രസിഡൻറ് കെപി സാജു കോർ – ബാങ്കിംഗ് സേവന പ്രഖ്യാപനം നടത്തി.

കൂത്തുപറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ മധു കാനോത്ത് സ്വർണപ്പണയ വായ്പ വിതരണം ഉദ്ഘാടനം നിർവഹിച്ചു.

സ്ട്രോങ് റൂം ഉദ്ഘാടനം പുത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ ഭാസ്കരൻ മാസ്റ്റർ നിർവഹിച്ചു. സംഘം പ്രസിഡണ്ട് കെ.കെ പ്രേമ അധ്യക്ഷത വഹിച്ചു. കെ.ശ്രീജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജൻ പുതുശ്ശേരി, ഇ എം സി. മുഹമ്മദ്,

സി.കെ സഹജൻ, പി.സുധീർ, സുധി പിള്ള, പാനൂർ യൂണിറ്റ് ഇൻസ്പെക്ടർ കെ.സി ബിനിഷ,

വി.പി രാജൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാഞ്ചേരി യൂണിറ്റ് പ്രസിഡൻറ് ടി.ദാമു, റോബർട്ട് വെള്ളാപ്പള്ളി, കെ.പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

എം ഉഷ സ്വാഗതവും, ബേബി സരോജം നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ