Zygo-Ad

കൂത്ത്പറമ്പിൽ വൻ ചൂതാട്ട കേന്ദ്രം തകർത്തു, 28 പേർ അറസ്റ്റിൽ ; എട്ടേമുക്കാൽ ലക്ഷം രൂപയും, 22 വാഹനങ്ങളും പിടികൂടി

കൂത്തുപറമ്പിൽ ഷെഡ് കെട്ടി നടത്തി വരികയായിരുന്ന അന്തർജില്ലാ ചൂതാട്ട കേന്ദ്രം സി.ഐ ബിനു മോഹനന്റെ നേതൃത്വത്തിലുള്ള പോലീസ് കണ്ടെത്തി തകർത്തു. 8,76,000 രൂപ കളിക്കളത്തിൽ നിന്ന് പിടിച്ചെടുത്തു. 28 പേരെ അറസ്റ്റ് ചെയ്തു.

വലിയ വെളിച്ചത്ത് നഗര സഭ ശ്മശാനത്തിന് സമീപം താൽക്കാലിക ഷെഡ് കെട്ടി പ്രവർത്തിക്കുക യായിരുന്നു ചൂതാട്ടകേന്ദ്രം. പയ്യന്നൂർ, ആലക്കോട്, ചെമ്പേരി, ഇരിക്കൂർ, കൊട്ടിയൂർ, കോഴിക്കോട് ജില്ല കളിലെ നാദാപുരം, വടകര, ഓർക്കാട്ടേരി, ഒഞ്ചിയം തുട ങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ചൂതാട്ടത്തിന് എത്തിക്കൊണ്ടിരുന്നത്. വലിയ വെളിച്ചം
ഗ്രീൻടർഫിന് സമീപം ഇവരെത്തുന്ന കാറുകളും 5 ബൈക്കുകളും നിർത്തിയിട്ട ശേഷം ഓഫ് റോഡ് ജീപ്പിലാണ് ചൂതാട്ടക്കാരെ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഇന്നലെ 12ഓളം കാറുകളിലും പത്തോളം ബൈക്കു കളിലുമാണ് ചൂതാട്ടസംഘമെത്തിയത്. നേരത്തെ രണ്ടു തവണ ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്യാൻ പോലീസ് ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ചൂതാട്ടകേന്ദ്രത്തിലേക്ക് വിവരം നൽകാൻ വിവിധ സ്ഥലങ്ങളിൽ ഏജന്റുമാർ നിലയുറപ്പിക്കാറുണ്ട്. ഇവർ വിവരം നൽകുന്നതോടെ ചൂതാട്ടക്കാർ രക്ഷപ്പെടുകയാണ് പതിവ്. ഇന്നലെ വൈകുന്നേരം 6.30 ഓടെ പോലീസ് സംഘം നാലുഭാഗത്ത് നിന്നും വളഞ്ഞ് ചൂതാട്ട കേന്ദ്രത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. 40ഓളം പേർ ചൂതാട്ട കേന്ദ്രത്തിലുണ്ടായിരുന്നെങ്കിലും 12 പേർ ഓടി രക്ഷപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പിടിയിലായവരിൽ ഇരിക്കൂർ സ്വദേശി നവാസ്, ആലക്കോട് സ്വദേശി മഹേഷ് സെബാസ്റ്റ്യൻ, പയ്യന്നൂർ സ്വദേശി സത്യശീലൻ, ചെമ്പേരി സ്വദേശികളായ സുരേഷ് വിഷ്ണുമംഗലം, ജോയി, കൊട്ടിയൂർ സ്വദേശി സജേഷ് എന്നിവർ ഉൾപ്പെടും.

എസ്.ഐ സൈഫുള്ള, സി.പി.ഒമാരായ ലിജു, മഹേഷ്, രാജേഷ്, പ്രശോഭ്, വിജിൽ, വിജിത്ത്, ഷൈജേഷ്, ശ്രീജിത്ത് എന്നിവർ ഉൾപ്പെടെ 12 അംഗ പോലീസ് സംഘമാണ് റെയ്ഡിൽ പങ്കാളികളായത്.

വളരെ പുതിയ വളരെ പഴയ