Zygo-Ad

ചെറുവാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.

പാനൂർ: ചെറുവാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. പൊതുവേ വീതി കുറഞ്ഞ റോഡും റോഡിന്റെ ഇരു ഭാഗത്തും തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കുരുക്ക് മുറുക്കുന്നു.ചെറുവാഞ്ചേരി മേഖലയിലെ നിരവധി ക്വാറികളിൽ നിന്ന് ചെങ്കല്ലും കരിങ്കല്ലും മറ്റും കയറ്റി കൊണ്ടു പോകുന്ന ടിപ്പറുകളുടെ സാന്നിധ്യം കൂടിയാകുമ്പോൾ ചെറുവാഞ്ചേരി ടൗൺ അക്ഷരാർത്ഥത്തിൽ നിശ്ചലമാകും. സ്കൂൾ സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ടിപ്പറുകൾ ഓടാൻ പാടില്ലെന്ന നിർദ്ദേശമുണ്ടെങ്കിലും കർശനമായി പാലിക്കാറില്ലെന്ന് വ്യാപാരികൾ പറയുന്നു. കോഴിക്കോട് ഭാഗത്തു നിന്ന് കൊട്ടിയൂർ ഭാഗത്തേക്ക് ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ആശ്രയിക്കുന്ന എളുപ്പ മാർഗം ആണ് ചെറുവാഞ്ചേരി റോഡ്.
ഇടുങ്ങിയ ടൗണിൽ ടാക്സി – ഓട്ടോസ്റ്റാൻറുകളും റോഡരികിൽ തന്നെയാണ്. ചെറുവാഞ്ചേരിയിൽ ബസ്സ്റ്റാൻ്റ് എന്ന മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായി.എന്നാൽ സ്ഥലം ലഭിക്കാത്തതും പഞ്ചായത്ത് മുൻകൈ എടുക്കാത്തതും തടസ്സമാണ്. ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സ്ഥിരമായി പൊലീസിന്റെ സഹായം ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ