Zygo-Ad

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം നടന്നു

കതിരൂർ: തലശ്ശേരി വടക്ക് ഉപജില്ല സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനോദ്ഘാടനം കതിരൂർ ബി.ആർ.സി ഹാളിൽ വച്ച് നടന്നു. റിട്ട. സോഷ്യൽ സയൻസ് അദ്ധ്യാപകനും സ്റ്റേറ്റ് റിസോഴ്സ് അംഗവുമായിരുന്ന വി.പി.മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബ് വൈസ് ചെയർമാൻ അജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബി.പി.സി സി.ജലചന്ദ്രൻ മാസ്റ്റർ, എച്ച്.എം.ഫോറം സെക്രട്ടറി കെ.ഷീജിത്ത് മാസ്റ്റർ, ഷജിൽ മാസ്റ്റർ, ഇ.പ്രവിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. ചാന്ദ്ര ദിനവുമായി ബന്ധപെട്ട ക്ലാസ് സംഘടിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ