കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മൂന്നിടത്ത് എസ്എഫ്ഐക്ക് എതിരില്ല. 27നുള്ള തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം വ്യാഴാഴ്ച പൂർത്തിയായി. പി കെ കാളൻ മെമ്മോറിയൽ അപ്ലൈഡ് സയൻസ് കോളേജിൽ എസ്എഫ്ഐക്ക് മാത്രമാണ് സ്ഥനാർഥികൾ. മാനന്തവാടി ഗവ. കോളേജിൽ ഒരു മേജർ സീറ്റിലും യൂണിവേഴ്സി സെന്റർ ക്യാമ്പസിൽ മൂന്ന് മേജർ സീറ്റുകളിലും മാത്രമാണ് മത്സരം.
ബാക്കി സീറ്റുകളിൽ എസ്എഫ്ഐ
മാത്രമാണ്. ഇവിടെ യൂണിയൻ എസ്എഫ്ഐ ഉറപ്പാക്കി. കൂളിവയൽ ഡബ്ല്യു എംഒ ഇമാം ഗസാലി കോളേജിലും മാനന്തവാടി മേരിമാതാ കോളേജിലുമാണ് മത്സരം അവശേഷിക്കുന്നത്. ഗസാലിയിൽ കെമിസ്ട്രി അസോസിയേഷൻ സീറ്റിൽ എസ്എഫ്ഐക്ക് എതിരില്ല. ഈവർഷം തെരഞ്ഞെടുപ്പ് നടന്ന അമ്പലവയൽ കാർഷിക കോളേജിലും പൂക്കോട് വെറ്റിനറി സർവകലാശാലാ ക്യാമ്പസിലും എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വിജയിച്ചിരുന്നു.