കണ്ണവം : ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ട്രൈബൽ യു .പി .സ്കൂളിൽ ഭക്ഷ്യമേള നടത്തി .കണ്ണവം വനമേഖലയിലെ ഗോത്രജനതയുടെ സമ്പന്നമായ ഭക്ഷണ പാരമ്പര്യത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കൾ പാവയ്ക്ക കൊണ്ടാട്ടം ചമ്മന്തി ,വൻപയർ ചമ്മന്തി ,ഇറച്ചി ചമ്മന്തി ,ഞണ്ട് ചമ്മന്തി ഫാഷൻ ഫ്രൂട്ട് ചമ്മന്തി തുടങ്ങി അമ്പത്തിയാറിലധികം വൈവിധ്യങ്ങളായ ചമ്മന്തികളാണ് ഒരുക്കിയത് .കൂത്തുപറമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ .കെ .ബിജിമോൾ ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപകൻ എ .പി . രാജേഷ് ,മദർ പി .ടി .എ .പ്രസിഡന്റ് സി .പി .സന്ധ്യ ,സൗമ്യേന്ദ്രൻ കണ്ണംവെള്ളി എന്നിവർ സംസാരിച്ചു .എം .ആരിഫ ,കെ .സുമംഗലി ,ടി .പ്രസീന ,ബി .ആനന്ദ് ,കെ .വി .വസന്ത ,സുവർണ സുരേന്ദ്രൻ ,ഇ .ഷൈനി ,സന്ധ്യ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി .