കൂത്തുപറമ്പ്: വർദ്ധിച്ചു വരുന്ന വിലക്കയറ്റത്തിനെതിരേയും പിണറായി വിജയൻ സർക്കാരിന്റെ അഴിമതിക്കും ധൂർത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് വിചാരണ നടത്തി. ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് തെരുവ് വിചാരണ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിജീഷ് കെ.പി സ്വാഗതം പറഞ്ഞ യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രജീഷ് പി.പി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി തേജസ് മുകുന്ദ്, വിജേഷ് കെ.കെ, DCC സെക്രട്ടറി സതീശൻPK, മണ്ഡലം പ്രസിഡന്റ് VB അഷ്റഫ് ,ഷിനോദ് പി.പി, സെക്രട്ടറിമാരായ ജിനീഷ് മാസ്റ്റർ, പ്രമീഷ് കണ്ണം വെള്ളി, അഖിൽ കണ്ടോത്ത്, സന്തോഷ് കൈതച്ചാൽ, അജ്ജന കരിയാട്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ സുബീഷ് വി.പി, പുബീഷ്, രാഹുൽ വി പി, ബജിത്ത് കരിയാട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജോഷിൻ അണിയാരം പരിപാടിക്ക് നന്ദി അറിയിച്ചു.