Zygo-Ad

ത്രിദിന വാർഷിക തിറയുൽസവം തുടങ്ങി

കൂത്തുപറമ്പ്: ആമ്പിലാട് നടുക്കണ്ടി വിശ്വകർമ ഗുരു സ്ഥാനത്തെ മൂന്ന് ദിവസത്തെ വാർഷിക തിറയുത്സവം തു ടങ്ങി. ഇന്നലെ രാത്രി മഹാശക്തി പൂജയോടെയായിരുന്നു ഉത്സവാരംഭം. ഇന്നും നാളെയുമായി തിറയാട്ടങ്ങൾ നടക്കും. ഇന്ന് വൈകിട്ട് 6.30ന് ശാസ്തപ്പൻ വെള്ളാട്ടവും രാത്രി 9.30ന് ഗുളികൻ വെള്ളാട്ടവും 10.30ന് പോർക്കലി ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്തും വെള്ളാട്ടവും നടക്കും. നാളെ പുലർ ച്ചെ 4 നാണ് ഗുളികൻ തിറ, 8ന് ശാസ്തപ്പൻ തിറയും 10ന് പോർക്കലി ഭഗവതിയുടെ തിരുമുടിയേറ്റുമുണ്ടാകും. ഇന്നും നാളെയും ക്ഷേത്രത്തിൽ അന്നദാനമുണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എൻ.സുകുമാരൻ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ