എണ്‍പത് ഏക്കറില്‍ നട്ടുപിടിപ്പിച്ച രണ്ടരലക്ഷത്തില്‍പ്പരം മുളക് ചെടികള്‍ വിളവ് നല്‍കിത്തുടങ്ങിയതോടെ കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്തിന്റെ റെഡ് ചില്ലീസ് ലക്ഷ്യത്തിലേക്ക്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതിപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
സൗജന്യമായി വിതരണം ചെയ്ത ഹൈബ്രിഡ് മുളക് തൈകളാണ് മികച്ച വിളവ് നല്‍കുന്നത്. ഏഴ് കൃഷിഭവനുകളിലെ ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തിലായിരുന്നു ശാസ്ത്രീയമായ കൃഷി.മാങ്ങാട്ടിടം പഞ്ചായത്തില്‍ മാത്രം 35 ഏക്കര്‍ സ്ഥലത്താണ് റെഡ് ചില്ലി കൃഷി ചെയ്യുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മുളക് കൃഷിക്ക് ഗുണകരമായിരുന്നില്ല. ഓരോ ചെടിയുടെയും ആരോഗ്യം കാക്കാൻ നിർദേശങ്ങളുമായി കൃഷി ഓഫിസർ എ.സൗമ്യയും അസിസ്റ്റന്റുമാരായ ആർ.സന്തോഷ് കുമാറും എം.ബിബിനുമെല്ലാം സദാസമയം കർഷകർക്കൊപ്പമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.സി.ഗംഗാധരനും ഇടയ്ക്കിടെ തോട്ടത്തിലെത്തി കർഷകർക്ക് പ്രോത്സാഹനമേകുന്നു. പാട്യത്ത് 10 ഏക്കറും തൃപ്രങ്ങോട്ടൂരിലും കൂത്തുപറമ്പിലും 8 ഏക്കർ വീതവും മുളക് കൃഷിയുണ്ട്. കുന്നോത്തുപറമ്പ്, ചിറ്റാരിപ്പറമ്പ്, കോട്ടയം കൃഷി ഭവനുകൾക്കു കീഴിലും ഒട്ടേറെ കർഷകർ മുളക് കൃഷി തുടങ്ങി.
അമിത രാസവളപ്രയോഗമില്ലാത്ത മുളക് വിളവെടുപ്പ് തുടങ്ങിയത് അറിഞ്ഞ് ആവശ്യക്കാർ ഏറെയെത്തുന്നുണ്ട്. മസാല കമ്പനികളും യുഎഇയിൽ നിന്നുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലയുമെല്ലാം ഒന്നിച്ച് വാങ്ങാൻ തയാറാണെന്ന് അറിയിച്ചത് വലിയ അംഗീകാരമായി ഇവർ കാണുന്നു. കൂടുതൽ പ്രദേശത്തേക്ക് മുളക് കൃഷി വ്യാപിപ്പിച്ച് കയറ്റുമതി സാധ്യത ഉൾപ്പെടെ പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഇ.കെ.അജിമോൾ പറഞ്ഞു.കൂത്തുപറമ്പ് നഗരസഭ, പാട്യം,തൃപ്പങ്ങോട്ടൂര്‍, കുന്നോത്തുപറമ്പ് ചിറ്റാരിപറമ്പ് കോട്ടയം എന്നീ പഞ്ചായത്തുകളിലും കൃഷിയിലുണ്ട്.
തുടക്കം മുതല്‍ ശാസ്ത്രീയരീതി അവലംബിച്ചതിനാല്‍ നല്ല വിളവ് ലഭിച്ചതെന്ന് കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നു. സാധാരണ മുളകുകൃഷിയെ ബാധിക്കുന്ന വാട്ടരോഗമോ വെള്ളീച്ചയോ ഇവിടെ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. മണ്ണുവിള ആരോഗ്യപദ്ധതിപ്രകാരം കുമ്മായവും ഇവരെ തുണച്ചു. സാധാരണഗതിയില്‍ എല്ലാ ഹൈബ്രിഡ് ഇനങ്ങളും ഈ കാലാവസ്ഥയില്‍ ശരിയായ വളര്‍ച്ചയോ ഉല്‍പാദനമോ കാ ണിക്കാറില്ല. ഇതില്‍നിന്നും വിഭിന്നമായി ആര്‍മര്‍, സര്‍പ്പണ്‍ 92 തൈകള്‍ നട്ടുപിടിപ്പിച്ചത് ഫലം കണ്ടു. വരും വര്‍ഷങ്ങളില്‍ കുടുതല്‍ സ്ഥലത്ത് റെഡ് ചില്ലീസ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചിട്ടുണ്ട്.