കൂത്തുപറമ്പ്: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ സി പി എം കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. 77 കാരിയായ വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് മാല മോഷ്ടിച്ചത്.
ഉച്ചയ്ക്ക് വീടിന്റെ അടുക്കളയിൽ മീൻ വൃത്തിയാക്കുന്ന സമയത്ത് ഒരാൾ അവിചാരിതമായി അകത്തേക്ക് കയറി വരികയും വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ച് ഓടുകയുമായിരുന്നു.
ഹെൽമറ്റ് ധരിച്ച ആളാണ് ഓടിയത് എന്നാണ് സ്ത്രീയുടെ പരാതിയിൽ പറയുന്നത്. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടുമ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നതിനാൽ ആരും ഇയാളെ കണ്ടിരുന്നില്ല.
പിന്നീട് സിസിടിവി ഉൾപ്പെടെ പോലീസ് പരിശോധിച്ചപ്പോഴാണ് വാഹനം (ബൈക്ക്) ഉൾപ്പെടെ നാലാം വാർഡ് കൗൺസിലറായ പി.പി രാജേഷിലേക്ക് അന്വേഷണം ചെന്നെത്തിയത്.
രാജേഷ് കുറ്റം സമ്മതിച്ചതായാണ് കൂത്തുപറമ്പ് പോലീസിൽ നിന്നും അറിയാൻ കഴിഞ്ഞത്. രണ്ടു ദിവസത്തെ ഊർജിത അന്വേഷണത്തിലാണ് രാജേഷ് അറസ്റ്റിലായിരിക്കുന്നത്