Zygo-Ad

ക്ഷേത്രോത്സവത്തിനിടെ പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മധ്യവയസ്കന് മർദ്ദനം; മൂന്ന് യുവാക്കൾക്കെതിരെ കേസ്

 


കൂത്തുപറമ്പ് : ക്ഷേത്രോത്സവം കാണാനെത്തിയ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കൈതേരി സ്വദേശി കെ. ശശീന്ദ്രന്റെ (61) പരാതിയിൽ അതുൽ, രാംജിത്ത്, ഷിനിത്ത് എന്നിവർക്കെതിരെയാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.

 കണ്ടംകുന്ന്  ആയിത്തറ മമ്പറം മാങ്കുളത്ത്കാവിലേക്ക് പോകുന്ന നടയിൽ വെച്ച് ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

 പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ