Zygo-Ad

കടയ്ക്കുള്ളിൽ കയറി വ്യാപാരിയെ വെട്ടി പരിക്കേൽപ്പിച്ചു; തെരുവിൽ വിൽപനയ്ക്ക് വെച്ച വാക്കത്തിയെടുത്ത് അക്രമം, യുവാവ് പിടിയിൽ


 ഇരിട്ടി: ഇരിട്ടി നഗരത്തെ നടുക്കി പകൽസമയത്ത് വ്യാപാരിക്ക് നേരെ ക്രൂരമായ ആക്രമണം. വസ്ത്രാലയത്തിനുള്ളിൽ കയറി ഉടമയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരിട്ടി പുതിയ ബസ്റ്റാൻഡ് റോഡിലെ 'ഫാഷൻ വേൾഡ്' വസ്ത്രാലയം പാർട്ണറും ഊവ്വാപ്പള്ളി സ്വദേശിയുമായ പി. ഷാജി (52) ക്കാണ് വെട്ടേറ്റത്.

ആക്രമണം വാക്കത്തിയുമായി

തൊട്ടടുത്ത കടയിലെ സെയിൽസ്മാനായ ചമ്പാട് സ്വദേശി അഷ്‌കർ ആണ് ആക്രമണം നടത്തിയത്. റോഡരികിൽ വിൽപനയ്ക്കായി വെച്ചിരുന്ന വാക്കത്തി കൈക്കലാക്കിയാണ് ഇയാൾ കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. വസ്ത്രാലയത്തിനുള്ളിൽ നിൽക്കുകയായിരുന്ന ഷാജിയെ അഷ്കർ വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഷാജിയുടെ ഇടതുകൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തർക്കവും വധശ്രമക്കേസും

വസ്ത്രാലയത്തിലേക്ക് ഉപഭോക്താക്കളെ വിളിച്ചു കയറ്റുന്നതുമായി ബന്ധപ്പെട്ട് കടകൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് അക്രമി വാക്കത്തിയുമായി എത്തിയതെന്ന് പറയപ്പെടുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരിട്ടി പോലീസ് അഷ്കറിനെ കസ്റ്റഡിയിലെടുത്തു. വസ്ത്രാലയം ഉടമ സജിയുടെ പരാതിയിൽ അഷ്കറിനെതിരെ വധശ്രമത്തിന്  കേസെടുത്തു 



വളരെ പുതിയ വളരെ പഴയ