കൂത്തുപറമ്പ്: കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ഹോട്ടലിൽ തീപിടുത്തമുണ്ടായി. ക്രിസ്തുരാജ് ആശുപത്രിക്ക് മുൻവശമുള്ള പുരുഷോത്തമന്റെ ഉടമസ്ഥതയിലുള്ള അമ്മൂസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12: 50 ഓടെ ആയിരുന്നു സംഭവം. അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നും തീ പടരുകയായിരുന്നു. ഉടൻ തന്നെ ഹോട്ടലിൽ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കൂത്തുപറമ്പ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ തീ മറ്റു ഭാഗങ്ങളിലേക്ക് പടർന്നില്ല.
സീനിയർ ഫയർ റസ്ക്യു ഓഫീസർ പി. മനോജ്, ഗ്രേഡ് സ്റ്റേഷൻ ഓഫീസർ വികെ ജോൺസൺ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ പി ശ്രീനേഷ്, കെ കെ അഭിലാഷ് എൻ. രാഹുൽ, വി അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
