കണ്ണൂർ: വയോധികയുടെ മാല പൊട്ടിച്ച കേസിൽ അറസ്റ്റിലായ കൂത്തുപറമ്പ് നഗരസഭാ കൗൺസിലറും കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം പി.പി രാജേഷിനെ പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിന് പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചതായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.